ഈ സേവനം ലഭ്യമാവാന്‍ way2sms.com ന്റെ സൌജന്യ ഈമെയില്‍ നിര്‍മ്മിക്കുക. ഇതിനായി way2sms.com ല്‍ ലോഗിന്‍ ചെയ്തശേഷം ഡാഷ്ബോര്‍ഡിലെ മെയില്‍ ടാബ് ക്ലിക്ക് ചെയ്യുക. 'yourname@way2sms.com' എന്ന രൂപത്തില്‍ ഈമെയിലുകള്‍ നിര്‍മ്മിക്കാം.
ഇനി നമ്മുടെ യാഹൂ, ജീമെയില്‍ ഈമെയില്‍ അകൌണ്ടുകളെ way2sms മെയിലുമായി ബന്ധപ്പെടുത്തുക. ഈ വെബ്സൈറ്റുകളിലെ നമ്മുടെ മെയില്‍ അക്കൌണ്ടുകളില്‍ ‘Forwarding and POP‘ ഓപ്ഷന്‍ എനേബിള്‍ ചെയ്യണം. എങ്കിലേ മെയിലുകള്‍ way2sms ല്‍ എത്തൂ. Mail Alerts എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ SMS അലര്‍ട്ട് ആക്ടിവേറ്റ് ചെയ്യാം. 14 ദിവസത്തേയ്ക്കാണ് ആക്ടിവേഷന്‍. അതുകഴിഞ്ഞാല്‍ വീണ്ടും പുതുക്കണം. പുതുക്കല്‍ സൌജന്യമാണ്.
യാഹൂ മെസഞ്ചറും, ജീ ടോക്കും way2sms ലൂടെ ഒരേ സമയം ഉപയോഗിക്കാനാവും. കോണ്ടാക്ട് ബുക്ക്, ഈമെയില്‍ സിഗ്നേച്ചര്‍, മികച്ച സ്പാം ഫില്‍റ്റര്‍, ടെക്സ്റ്റ് ഫോര്‍മാറ്റിങ്ങ് ടൂളുകള്‍ എന്നിവയോടുകൂടിയ ഈമെയില്‍ അക്കൌണ്ടാണ് way2sms ല്‍ ലഭിക്കുന്നത്.
SMS അലര്‍ട്ട്, ഈമെയില്‍ എന്നീ സേവനങ്ങള്‍ക്കുപുറമെ, ഷെഡ്യൂള്‍ഡ് SMS കള്‍, ഈ കാര്‍ഡുകള്‍, ഏറ്റവും പുതിയ വാര്‍ത്തകള്‍, സിനിമ, ടെലിവിഷന്‍ വാര്‍ത്തകള്‍ എന്നിവയും way2sms ല്‍ ലഭ്യമാവുന്നു. wap.way2sms.com എന്ന WAP പോര്‍ട്ടലിലൂടെ മൊബൈലുകളില്‍ നിന്നും SMS അയയ്ക്കുവാനും കഴിയും. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ലഭിക്കുന്ന സേവനങ്ങളെ മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് way2sms.com.
Copyright ©2010 - 2010 Emozhi.com. All Rights Are Reserved.
10:53 AM

Posted in: 
0 comments:
Post a Comment