ഈ സേവനത്തെ പിന്തുണയ്ക്കുവാന്‍ പോന്ന കാര്യക്ഷമത തങ്ങളുടെ സംവിധാനങ്ങള്‍ക്കുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ സേവന ദാതാക്കളോടും ഡിപ്പര്‍ട്ട്മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സ് (DoT) ആവശ്യപ്പെട്ടിരുന്നു. ഭാരതി എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍, വോഡഫോണ്‍ എസ്സാര്‍, ഐഡിയ, എം.ടി.എന്‍.എല്‍, റിലയന്‍സ്, ടാറ്റാ ടെലി സര്‍വീസസ്, എയര്‍സെല്‍, എസ്ടെല്‍ തുടങ്ങിയ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളെല്ലാം തന്നെ അതിനായി തയ്യാറായിക്കഴിഞ്ഞു. പ്രധാന മെട്രൊ നഗരങ്ങളില്‍ ഈ സംവിധാനം ആദ്യം നിലവില്‍ വരും. വൈകാതെതന്നെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
ഇതനുസരിച്ച്, സേവന ദാതാവിനെ മാറ്റുന്ന വരിക്കാരന്‍ താന്‍ ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് അവര്‍, ആദ്യ സേവന ദാതാവിനെ വിവരങ്ങള്‍ അറിയിക്കണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേയ്ക്ക് ആ നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഷിഫ്റ്റിങ്ങ് സമയത്ത് വരിക്കാരന് തന്റെ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഷിഫ്റ്റിങ്ങിനുള്ള സമയം പരമാവധി രണ്ട് മണിക്കൂര്‍ എന്നാണ് TRAI നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും, എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിലേയ്ക്ക് തന്നെ മടങ്ങിപ്പോകും.
വിവിധ മൊബൈല്‍ സേവന ദാതാക്കള്‍ അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുന്നതിന് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വഴിയൊരുക്കും. കമ്പനികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട സേവനം ഉപയോക്താവിന് ലഭ്യമാവുകയും ചെയ്യും.
Copyright ©2010 - 2010 Emozhi.com. All Rights Are Reserved.
11:18 PM

Posted in: 
0 comments:
Post a Comment