Saturday, September 25, 2010

ഓര്‍കുട്ടില്‍ വൈറസ് - bom sabado സ്ക്രാപ്പുകള്‍ വില്ലന്മാര്‍

കടന്നു പോയ ഏതാനും മണിക്കൂറുകളില്‍ താങ്കളുടെ ഓര്‍കുട്ട് അക്കൌണ്ടില്‍ കൂട്ടുകാരുടെ സ്ക്രാപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് bomb amungu, bom sabado എന്നീ പേരുകള്‍ ഉള്ളതല്ലെന്ന് ഉറപ്പുവരുത്തുക. ഈ പേരുകള്‍ ഉള്ള ഓര്‍കുട്ട് സ്ക്രാപ്പുകള്‍ വൈറസുകളാണ്. കൂട്ടുകാരുടെ പേരില്‍ അയയ്ക്കപ്പെടുന്ന ഈ സ്ക്രാപ്പുകള്‍ തുറക്കാതിരിക്കുക. ഇത്തരം സ്ക്രാപ്പുകള്‍ ലഭിച്ചുവെങ്കില്‍ ഉടന്‍ ഓര്‍കുട്ട് സൈന്‍ ഔട്ട് ചെയ്യുക. ബ്രൌസര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക. ബ്രൌസര്‍ കുക്കിയില്‍ നിന്നും ഓര്‍ക്കുട്ട്, ജീമെയില്‍ അക്കൌണ്ടുകളുടെ ഇന്‍ഫര്‍മേഷന്‍ അടിച്ചുമാറ്റുന്ന വില്ലന്മാരാണിവര്‍. ഗൂഗിള്‍ ആവശ്യമായ നടപടികള്‍ തുടങ്ങി.

മെയില്‍ ബോക്സില്‍ വരുന്ന കൂട്ടുകാരുടെ സ്ക്രാപ് കാണുവാന്‍ ഓര്‍കുട്ടില്‍ എത്തുമ്പോള്‍ നമ്മുടെ അക്കൌണ്ട് ഇന്‍ഫര്‍മേഷന്‍ ഈ വൈറസ് അടിച്ചുമാറ്റും. നമ്മുടെ പേരില്‍ മറ്റ് കൂട്ടുകാര്‍ക്ക് സ്ക്രാപ്പുകളും അയയ്ക്കും. അറിയാതെ ഇത്തരം സ്ക്രാപ്പുകള്‍ തുറന്നുവെങ്കില്‍ താങ്കളുടെ അക്കൌണ്ടും മോഷ്ടിക്കപ്പെട്ടതായി കരുതാം. താങ്കളുടെ അറിവില്‍ പെടാത്ത കമ്മ്യൂണിറ്റികളില്‍ ജോയിനിങ്ങ് നടന്നിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. അത്തരം കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യുക. എത്രയും വേഗം ഗൂഗിള്‍ പാസ് വേര്‍ഡുകള്‍ മാറ്റി അക്കൌണ്ട് സുരക്ഷിതമാക്കുക.

http://tptools.org/worm.js എന്ന ലിങ്കില്‍ ഉള്ള ജാവ സ്ക്രിപ്റ്റ് ഉള്‍ക്കെള്ളുന്ന ഒരു ഹിഡന്‍ ഫ്രെയിം പേജാണ്‍് ഓര്‍കുട്ട് സ്ക്രാപ്പിലൂടെ സിസ്റ്റത്തില്‍ കടക്കുന്നത്. ഉപയോഗിക്കുന്ന ബ്രൌസറിന്റെ കുക്കിയില്‍ നിന്നും പാസ് വേര്‍ഡുകള്‍ കോപി ചെയ്യുകയാണ്‍് സ്ക്രിപ്റ്റിന്റെ ദൌത്യം. കൃത്യമായ പ്ലെയിന്‍ ടെക്റ്റില്‍ പാസ് വേര്‍ഡ് വായിക്കുവാന്‍ കഴിയില്ലെങ്കിലും ഇതുപയോഗിച്ച് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യാനാകും.

ചില വരിക്കാര്‍ക്ക് അവരുടെ ഗൂഗിള്‍, ഓര്‍കുട്ട് അക്കൌണ്ടുകള്‍ ഓപണ്‍ ചെയ്യുവാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഗൂഗിള്‍ ഫോറം കാണുക.

http://www.google.com/support/forum/p/orkut/thread?tid=18f70771cb0c5140&hl=en

ഗൂഗിള്‍, പൂര്‍ണ്ണമായി പ്രശ്നപരിഹാരം നടത്തുന്നതുവരെ ഓര്‍കുട്ട് ഉപയോഗിക്കാതിരിക്കുക.


Copyright ©2010 - 2010 Emozhi.com. All Rights Are Reserved.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls