ഇത് ഡിസ്പോസബിള്‍ ഐറ്റംസിന്റെ കാലമാണല്ലോ. ഡിസ്പോസബിള്‍ ഈമെയില്‍ അഡ്രസുകളും വേണമെങ്കില്‍ കിട്ടും. താല്‍ക്കാലികമായ ഉപയോഗത്തിനുവേണ്ടി ഡിസ്പോസിബിള്‍ ഈമെയില്‍ അഡ്രസുകള്‍ ഉപയോഗിക്കാം. മിക്ക വെബ്സൈറ്റുകളിലും തന്നെ ഈമെയില്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ ഉണ്ടാവും. കാണുന്ന വെബ്സൈറ്റുകളിലെല്ലാം യഥാര്‍ത്ഥ ഈമെയിലുകള്‍ ഉപയോഗിക്കുമ്പോള്‍ സ്പാം ബോട്ടുകള്‍ക്ക് നമ്മുടെ മെയില്‍ അഡ്രസ് കണ്ടെത്തുവാന്‍ എളുപ്പമാണ്‍്. ഫലമോ, സ്പാം മെയിലുകള്‍ കൊണ്ട് നമ്മുടെ ഇന്‍ബോക്സ് നിറയും. ഡിസ്പോസബിള്‍ അഡ്രസുകള്‍ വളരെ പെട്ടന്ന് നിര്‍മ്മിക്കാം. താല്‍ക്കാലികമായി രജിസ്ട്രേഷനുകള്‍ വേണ്ടി വരുമ്പോള്‍, പുതിയ മറ്റൊരു ഈമെയില്‍ നിര്‍മ്മിക്കാതെ, ഒരു മണിക്കൂറോ, ഏതാനും മിനിട്ടുകള്‍ മാത്രമോ വാലിഡിറ്റിയുള്ള ഡിസ്പോസബിള്‍ ഈമെയിലുകള്‍ ഉപയോഗിക്കാം. അതുവഴി സ്പാം ബോട്ടുകളുടെ കണ്ണില്‍ നിന്നും നമ്മുടെ ഈമെയില്‍ അഡ്രസിനെ ഒരു പരിധി വരെ രക്ഷിക്കാം.
ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് മാത്രം ഈമെയില്‍ ഐഡി നല്‍കുന്ന ഒരു വെബ്സൈറ്റാണ്‍് http://www.guerrillamail.com/. ഈ വെബ്സൈറ്റില്‍ വന്നശേഷം “Get temporary email" എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. വെബ്സൈറ്റ് തനിയെ ഒരു താല്‍കാലിക ഈമെയില്‍ അഡ്രസ് നിര്‍മ്മിച്ചു തരും (ഉദാഃ udlflip@@guerrillamailblock.com). 10 സെക്കന്‍ഡുകള്‍ മാത്രം കാത്തിരിക്കുക. മറ്റൊരു വെബ്സൈറ്റില്‍ നിന്നും ഈ അഡ്രസിലേയ്ക്ക് ഒരു ഈമെയില്‍ അയച്ചുനോക്കുക. പേജിന്റെ മുകളിലായി Latest Emails Received: എന്ന ഭാഗത്ത് നമ്മള്‍ അയച്ച മെയില്‍ വരും. ഓരോ പത്ത് സെക്കന്‍ഡിലും ഈ കോമണ്‍ ഇന്‍ബോക്സ് അപ്ഡേറ്റാവും.
അവിടെ മെസേജ് വന്നാല് ഉടന്‍ തന്നെ താല്‍ക്കാലിക ഈമെയില്‍ കാണിച്ചിരിക്കുന്നതിന്‍് താഴെയുള്ള Reload ലിങ്ക് അമര്‍ത്തുക. നമുക്കുള്ള താല്‍ക്കലിക ഇന്‍ബോക്സും, മെസേജും ഒരു ടേബിളില്‍ അവിടെ പ്രത്യക്ഷപ്പെടും. ഓരോ മെസേജിനും ‘Show‘ ലിങ്കും, ‘Delete‘ ലിങ്കും ഉണ്ട്. ‘Show‘ ലിങ്ക് അമര്‍ത്തിയാല്‍ മെസേജ് പൂര്‍ണ്ണമായി വായിക്കാം. മെസേജിനു താഴെ മറുപടി അയയ്ക്കുവാനുള്ള Reply ലിങ്കും ഉണ്ട്. ഒരു മണിക്കൂര്‍ സമയം ഈ ഈമെയില്‍ അഡ്രസ് നമുക്ക് ഉപയോഗിക്കാം. ഫീഡ് റീഡറില്‍ ബുക്മാര്‍ക് ചെയ്യുവാനും കഴിയും.
നമുക്കിഷ്ടമുള്ള ഡിസ്പോസിബിള്‍ ഈമെയില്‍ (ഉദാഃ mbk@guerrillamailblock.com) അഡ്രസ് നിര്‍മ്മിക്കണമെങ്കില്‍ “Get temporary email" എന്നതിന്‍് താഴെയുള്ള ഇന്‍പുട് ബോക്സില്‍ അഡ്രസ് ടൈപ് ചെയ്യുക. 'Set/ Check' ബട്ടണ്‍ അമര്‍ത്തുക. ലഭ്യമാണെങ്കില്‍ അഡ്രസ് അവിടെ കാണിക്കും. അല്ലെങ്കില്‍ മറ്റൊന്ന് തെരഞ്ഞെടുക്കുക. ബാക്കി നടപടികള്‍ മുകളിലത്തേതുപോലെ തന്നെ. ആവശ്യം കഴിഞ്ഞ് Forget me എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഈമെയിലും, ഇന്‍ബോക്സും എല്ലാം ഡിസ്പോസാവും.
വര്‍ഷം തോറും പണം നല്‍കി നിലനിര്‍ത്താവുന്ന ($24/year) സ്ഥിരം മെയില്‍ അക്കൌണ്ട് സേവനവും http://guerrillamail.com/ നല്‍കുന്നുണ്ട്.
സമാന സേവനം നല്‍കുന്ന മറ്റ് ചില വെബ്സൈറ്റുകള്‍ താഴെ.
മറുമൊഴിഃ (പഠിക്കുവാനും, അത്യാവശ്യഘട്ടങ്ങളില്‍ നിയമങ്ങള്‍ക്ക് വിധേയമായും മാത്രം ഈ സൌകര്യം ഉപയോഗിക്കുക. ഇത്തരം വെബ് സൈറ്റുകള്‍ ഉപയോഗിച്ച് അനാവശ്യ മെയിലുകള്‍ അയയ്ക്കുന്നതും, ഈമെയില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതും, ശിക്ഷാര്‍ഹമാണ്‍്.)
Copyright ©2010 - 2010 Emozhi.com. All Rights Are Reserved.
4:22 AM


Posted in: 
0 comments:
Post a Comment