Thursday, September 23, 2010

ഓണ്‍ ലൈന്‍ ബിസിനസ് കാര്‍ഡുകള്‍

ഒരു വ്യക്തിയേയോ, സ്ഥാപനത്തെയോ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ കാര്‍ഡാണല്ലോ ബിസിനസ് കാര്‍ഡ്. വിസിറ്റിങ്ങ് കാര്‍ഡെന്നും വിളിക്കും. പേര്, മേല്‍ വിലാസം, ബന്ധപ്പെടുവാനുള്ള മാര്‍ഗ്ഗങ്ങള്‍, ചെയ്യുന്ന തൊഴില്‍, നല്‍കുന്ന സേവനം എന്നീ വിവരങ്ങള്‍ ഒരു ബിസിനസ് കാര്‍ഡില്‍ ഉണ്ടാവും. നമ്മളുമായി ബന്ധപ്പെടുന്നതിനും, നമ്മുടെ സേവനങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും ഈ ബിസിനസ് കാര്‍ഡുകള്‍ നമ്മള്‍ ഉപയോഗിക്കുന്നു.

ആധുനിക ലോകത്ത് ദൂരം ഒന്നിനും ഒരു തടസ്സമാകുന്നില്ലല്ലോ. ഇന്റര്‍നെറ്റ് വന്നതോടെ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗങ്ങളും വിപുലമായി. കേവലം ഒന്നോ രണ്ടോ ആശയ വിനിമയ ഉപാധികളല്ല ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണുമൊക്കെ ഉപയോഗിക്കുന്ന നമുക്കോരോരുത്തര്‍ക്കും ഉള്ളത്. എല്ലാവര്‍ക്കും തന്നെ രണ്ടോ, അതിലധികമോ ഫോണ്‍ നമ്പറുകള്‍ ഉണ്ടാവും. ഈമെയില്‍ ഐഡികള്‍, വെബ്ബ്സൈറ്റ് അഡ്രസ്സുകള്‍, ബ്ലോഗ് അഡ്രസുകള്‍, കമ്മ്യൂണിറ്റി നെറ്റ് വര്‍ക് പ്രൊഫൈലുകള്‍, സ്കൈപ് ഐഡി, ജീറ്റോക് ഐഡി, ഫയല്‍ ഷെയറിങ്ങ് പ്രൊഫൈല്‍, അങ്ങിനെ നീണ്ടു പോകുന്നു നമ്മുടെ ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍.

ഇവയെല്ലാം നമ്മുടെ ഈമെയില്‍ സിഗ്നേച്ചറിലും, ലെറ്റര്‍ പാഡുകളിലും, വിസിറ്റിങ്ങ് കാര്‍ഡുകളിലുമൊക്കെ നിരത്തുന്നത് അരോചകമായിരിക്കും. ഒരു വലിയ സ്ഥലം അതിനായി വേണ്ടി വരികയും ചെയ്യും. അവിടെയാണ്‍് ഓണ്‍ ലൈന്‍ ബിസിനസ് കാര്‍ഡുകളുടെ പ്രാധാന്യം. ഒരു ഓണ്‍ ലൈന്‍ പ്രൊഫൈല്‍ നിര്‍മ്മിച്ച്, ഒരു പേഴ്സണല്‍ ഡാഷ് ബോര്‍ഡില്‍ വേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ച്, ആ അഡ്രസ് മേല്‍ പറഞ്ഞവയില്‍ ഉപയോഗിച്ചാല്‍ എല്ലാം എളുപ്പമായി. നിരത്തിപ്പിടിച്ചുള്ള തിരുത്തലുകള്‍ ഒഴിവാക്കാം. മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എല്ലാം ഒരു സ്ഥലത്ത്.

ഉപയോഗിക്കുന്നവര്‍ക്ക് ഉചിതമായ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ ഓണ്‍ ലൈന്‍ ബിസിനസ് കാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കാം. ആര്‍ക്കും എവിടെനിന്നും നമ്മുടെ പ്രൊഫൈല്‍ കാണാം. ഷെയര്‍ ചെയ്യാം. ഈമെയിലില്‍ ഫോര്‍വേര്‍ഡ് ചെയ്യാം. അങ്ങനെ പോകുന്നു ഓണ്‍ലൈന്‍ ബിസിനസ് കാര്‍ഡിന്റെ പ്രയോജനങ്ങള്‍.

ഓണ്‍ലൈന്‍ പ്രൊഫൈല്‍ (ഓണ്‍ ലൈന്‍ ബിസിനസ് കാര്‍ഡ് / വിര്‍ച്വല്‍ ബിസിനസ് കാര്‍ഡ്) നിര്‍മ്മിക്കുവാന്‍ സഹായിക്കുന്ന വിവിധ സൌജന്യ വെബ്ബ്സൈറ്റുകള്‍ നിലവിലുണ്ട്. ആദ്യം http://chi.mp/ യെ പരിചയപ്പെടാം. www.yourname.mp എന്ന് പ്രൊഫൈല്‍ പേജ് സൌജന്യമായി നല്‍കുന്ന വെബ്ബ്സൈറ്റാണിത്. സൈന്‍ അപ് ചെയ്താല്‍ നമ്മുടെ പ്രൊഫൈല്‍ പേജ് നിര്‍മ്മിക്കാം. വിവിധ ആക്ടിവിറ്റികളെ ഇവിടെ മെര്‍ജ് ചെയ്യാം. chi.mp ഐഡി ഓപ്പണ്‍ ഐഡി (Open ID) ആയതിനാല്‍ അതുപയോഗിച്ച് വിവിധ സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുവാനും കഴിയും. ChiPro വേര്‍ഷനില്‍ ഈമെയില്‍ ഫോര്‍വേര്‍ഡ്, ഡൊമൈന്‍ ഫോര്‍വേര്‍ഡ്, വിവിധ ഗൂഗിള്‍ ആപ്ലിക്കേഷന്‍സ് മെര്‍ജ് ചെയ്യുവാനുള്ള സൌകര്യം എന്നിവ ലഭിക്കും. ഒരു ഉദാഹരണം http://rawr.mp/

എളുപ്പമുള്ള പ്രൊഫൈല്‍ URL ലഭിക്കുന്ന മറ്റൊരു വെബ് സൈറ്റ് ആണ്‍് http://myonepage.com. രജിസ്റ്റര്‍ ചെയ്താല്‍ ഒരു പ്രൊഫൈല്‍ പേജ് ലഭിക്കും. അതില്‍ എല്ലാ കോണ്ടാക്ട് ഇന്‍ഫര്‍മേഷനും ഉള്‍പ്പെടുത്താം. ഒരു ഉദാഹരണം http://myonepage.com/adellecharles.

ഗൂഗിള്‍ പ്രൊഫൈല്‍ പേജാണ്‍് മറ്റൊന്ന്. http://www.google.com/profiles. ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് പ്രൊഫൈല്‍ പേജ് എഡിറ്റ് ചെയ്യാം. ഗൂഗിള്‍ മാപ് ഉപയോഗിച്ച് ലൊക്കേഷന്‍ കാണിക്കാം. വിവിധ ഗൂഗിള്‍ സേവനങ്ങളെയും, മറ്റ് വെബ്സൈറ്റുകളെയും പ്രൊഫൈലില്‍ കണക്ട് ചെയ്യാം.

യാഹു നല്‍കുന്ന സേവനമാണ്‍് http://www.mybloglog.com. യാഹു ഐഡി ഉപയോഗിച്ച് മൈ ബ്ലോഗ് ലോഗില്‍ ലോഗിന്‍ ചെയ്യാം. മൈ ബ്ലോഗ് ലോഗ് കണക്ട് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളിലെ പ്രൊഫൈല്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘മൈ ബ്ലോഗ് ലോഗ് പ്രൊഫൈല്‍‘ ലഭിക്കും. നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക് ആക്ടിവിറ്റികള്‍ ഇവിടെ ഷെയര്‍ ചെയ്യുവാനും സൌകര്യമുണ്ട്.

മനോഹരമായ ഓണ്‍ലൈന്‍ വിര്‍ച്വല്‍ കാര്‍ഡ് നല്‍കുന്ന മറ്റൊരു വെബ്സൈറ്റാണ് http://card.ly/. ഇതിനു പുറമെ www.friendfeed.com, www.retaggr.com, www.about.me എന്നിവയും പേഴ്സണല്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുവാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളാണ്‍്. ഇതില്‍ www.about.me പുതിയതാണ്‍്. എല്ലാ സേവനങ്ങളും www.about.me യില്‍ ലഭ്യമായി തുടങ്ങുന്നതേയുള്ളൂ.

Copyright ©2010 - 2010 Emozhi.com. All Rights Are Reserved.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls