Wednesday, September 22, 2010

ലോക്കല്‍ കമ്പ്യൂട്ടര്‍ ഫോള്‍ഡറുകള്‍ ഇന്റര്‍നെറ്റില്‍

താങ്കളുടെ കമ്പ്യൂട്ടറിലെ ഫോള്‍ഡറുകളെ ഇനി ലോകത്തെവിടെയിരുന്നും ഉപയോഗിക്കാം. എന്തൊരു ബൃഹത്തായ സംവിധാനം അല്ലേ? അതിന് രണ്ട് നിബന്ധനകള്‍ മാത്രം. ഒന്ന്, താങ്കളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ആയിരിക്കണം. രണ്ട്, ആ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിട്ടുണ്ടാവണം.

സുമോകാസ്റ്റ് (ZumoCast) എന്ന സോഫ്റ്റ് വെയറാണ്‍് ഈ സേവനം നമുക്ക് സാധ്യമാക്കുന്നത്. ഉപയോഗത്തിലെ ലാളിത്യവും, സൌജന്യമായ സേവനവുമാണ്‍് സുമോകാസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. ഇനി സുമോകാസ്റ്റ് നമുക്കൊന്ന് ഉപയോഗിച്ചുനോക്കാം.

ആദ്യമായി സുമോകാസ്റ്റിന്റെ വെബ്ബ്സൈറ്റായ zumocast.com ല്‍ പോവുക. ഫ്രണ്ട് പേജില്‍ നിന്നുതന്നെ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം. ഏത് ഓപറേറ്റിങ്ങ് സിസ്റ്റമാണെന്ന് തെരഞ്ഞെടുക്കുക. (ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും വേണ്ട സുമോകാസ്റ്റ് വേര്‍ഷനുകളും ലഭ്യമാണ്‍്. ഐഫോണിലും, ഐപാഡിലും കമ്പ്യൂട്ടറിലെ മ്യൂസിക്, വീഡിയോ ഫോള്‍ഡറുകള്‍ സുമോകാസ്റ്റിലൂടെ ഷെയര്‍ ചെയ്ത് ഉപയോഗിക്കാം. വേണമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം. വീട്ടിലെ കമ്പ്യൂട്ടറിലുള്ള പാട്ടുകളും, വീഡിയോയും മറ്റൊരിടത്തിരുന്ന് ഐഫോണിലൂടെയോ, ഐപാഡിലൂടെയോ കേള്‍ക്കാം, കാണാം.)

ഇന്റര്‍നെറ്റില്‍ ഫോള്‍ഡര്‍ ഷെയര്‍ ചെയ്യേണ്ട കമ്പ്യൂട്ടറില്‍ സുമോകാസ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റളേഷന്‍ കഴിഞ്ഞാല്‍ ടാസ്ക് ബാറില്‍ സുമോകാസ്റ്റിന്റെ ഒരു നീല ഐക്കണ്‍ പുതിയതായി ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുക. സോഫ്റ്റ് വെയര്‍ ഓപണ്‍ ആയി വരും. ഇനി നമുക്ക് ഒരു സുമോ അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. അതിനായി “I'm new to ZumoCast (Sign Up FREE)“ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സൈന്‍ അപ് കഴിഞ്ഞാല്‍ ഷെയര്‍ ചെയ്യേണ്ട ഫോള്‍ഡറുകള്‍ തെരഞ്ഞെടുക്കാം. ഡിഫോള്‍ട്ട് ഫോള്‍ഡറുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത് ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. ആവശ്യമില്ലാത്തവയെ ക്ലിക്ക് ചെയ്ത് സെലക്ഷന്‍ നീക്കം ചെയ്യുക. മറ്റൊരു ഫോള്‍ഡര്‍ ഷെയര്‍ ചെയ്യുന്നതിന് ‘Add folder' ക്ലിക്ക് ചെയ്യുക. Next ബട്ടണ്‍ അമര്‍ത്തി ഇന്‍സ്റ്റളേഷന്‍ ഫിനിഷ് ചെയ്യുക.

അടുത്തതായി, zumocast.com ല്‍ സൈന്‍ ഇന്‍ ആവുക. അതിനായി കമ്പ്യൂട്ടറിലെ സുമോകാസ്റ്റ് സോഫ്റ്റ് വെയറില്‍, അക്കൌണ്ട് നിര്‍മ്മിച്ചപ്പോള്‍ നല്‍കിയ ഈമെയില്‍ അഡ്രസ്സും, പാസ് വേര്‍ഡും നല്‍കുക. കമ്പ്യൂട്ടറിന്റെ ഷെയര്‍ ചെയ്ത ഫോള്‍ഡറുകള്‍ ഇപ്പോള്‍, ഈ വെബ്ബ്സൈറ്റിലും ലഭിക്കും. ഇനി ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയിരുന്നും ഈ ഫോള്‍ഡറുകള്‍ ഉപയോഗിക്കാമല്ലോ. വെബ്ബ് ഉപയോഗിക്കുന്ന ഏത് സിസ്റ്റത്തില്‍ നിന്നും ഫയലുകള്‍ ഈ ഫോള്‍ഡറുകളിലേയ്ക്ക് അപ് ലോഡ് ചെയ്യുകയുമാവാം. ഉപയോഗിച്ചശേഷം സൈന്‍ ഔട്ട് ചെയ്യാന്‍ മറക്കരുത്.

കമ്പ്യൂട്ടറിന്റെ ടാസ്ക് ബാറിലെ സുമോകാസ്റ്റ് ഐക്കണ്‍ അമര്‍ത്തി പ്രിഫറന്‍സ് എടുത്താല്‍ ‘മാനേജ് കണ്ടന്റ്‘ എന്ന വിഭാഗത്തില്‍ ഫോള്‍ഡറുകള്‍ മാനേജ് ചെയ്യാം. പ്രിഫറന്‍സിലെ ‘സെറ്റിങ്ങ്സില്‍‘ സുമോകാസ്റ്റിനെയും മാനേജ് ചെയ്യാം.

സുമോകാസ്റ്റിന്റെ സൌജന്യ സേവനത്തിലൂടെ ലഭ്യമാവുന്ന പ്രയോജനങ്ങള്‍.
  • ലോക്കല്‍ കമ്പ്യൂട്ടറിലെ ഫയലുകളും, ഫോള്‍ഡറുകളും ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെനിന്നും ഉപയോഗിക്കാം.
  • ഷെയര്‍ ചെയ്തിട്ടുള്ള ഫോള്‍ഡറുകള്‍ സുമോ അക്കൌണ്ട് ഉപയോഗിച്ച് സുരക്ഷിതമായി  കൈകാര്യം ചെയ്യാം. ഫോള്‍ഡറുകള്‍ ഉപയോഗിക്കേണ്ട കമ്പ്യൂട്ടറുകളില്‍ യാതൊരു സോഫ്റ്റ് വെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.
  • ഷെയര്‍ ചെയ്ത ഫോള്‍ഡറുകള്‍ ഇന്റര്‍നെറ്റില്‍ എവിടെയും അപ് ലോഡ് ചെയ്യപ്പെടുന്നില്ല.
  • വീഡിയോകളും, പാട്ടുകളും കണ്‍ വേര്‍ട്ട് ചെയ്യാതെ, ഡൌണ്‍ലോഡ് ചെയ്യാതെ കാണുകയും, കേള്‍ക്കുകയും ചെയ്യാം.  
  • ഡോക്യുമെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
  • ഐപാഡുകളിലും, ഐഫോണുകളിലും കമ്പ്യൂട്ടര്‍ ഫോള്‍ഡറുകള്‍ ഷെയര്‍ ചെയ്യാം.
  • ഷെയര്‍ ചെയ്തിരിക്കുന്ന ഫോള്‍ഡറുകളിലേയ്ക്ക് ഫയലുകള്‍ നെറ്റിലൂടെ അപ് ലോഡ് ചെയ്യാം.
  • എല്ലാത്തിനും ഉപരിയായി, കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യാം. വേഗത അല്പം കുറഞ്ഞ ഇന്റര്‍നെറ്റിലും !

Copyright ©2010 - 2010 Emozhi.com. All Rights Are Reserved.

1 comments:

Archie said...

Wow! wonderful...

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls