Wednesday, September 29, 2010

ബില്‍റ്റ് ഇന്‍ ഇന്റര്‍നെറ്റുമായി ഏസര്‍ നെറ്റ് ബുക്

റിലയന്‍സിന്റെ ബില്‍റ്റ് ഇന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റുമായി ഏസറിന്റെ നെറ്റ് ബുക്കായ ആസ്പയര്‍ 1 532 H വിപണിയില്‍. ഇന്റിഗ്രേറ്റഡ് ബ്രോഡ് ബാന്റുള്ള ആദ്യ നെറ്റ്ബുക്കാണിത്. ഇന്റല്‍ ആറ്റം N450 ആണ് പ്രോസസ്സര്‍. 1 ജി.ബി RAM, 160 ജി.ബി. ഹാര്‍ഡ് ഡ്രൈവ്, 10.1" SD 1024 x 600 റെസല്യൂഷന്‍ സ്ക്രീന്‍, മള്‍ട്ടി കാര്‍ഡ് റീഡര്‍, ഹൈ ഡെഫനിഷന്‍ ഓഡിയോ സിസ്റ്റം, ബില്‍റ്റ് ഇന്‍ മൈക്രോഫോണ്‍, ബ്ലൂടൂത്ത്, 640 x 480 റെസല്യൂഷന്‍ വെബ് ക്യാമറ എന്നിവയാണ് ആസ്പയര്‍ 1 532 H ന്റെ സവിശേഷതകള്‍. 48 W 4400 mAh ന്റെ 6 സെല്‍ ബാറ്ററിയാണ് ഈ നെറ്റ് ബുക്കിനുള്ളത്. എട്ട് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

EVDO Rw എന്ന റിലയന്‍സ് വയര്‍ലെസ് മോഡമാണ് ബില്‍റ്റ് ഇന്‍ ഇന്റര്‍നെറ്റിനായി ഈ മോഡലില്‍ ചേര്‍ത്തിട്ടുള്ളത്. 3.1 Mbps വരെ വേഗതയുള്ള റിലയന്‍സ് ഡേറ്റാ കണക്ഷന്‍ ഉപയോഗിക്കാം. EVDO ലഭ്യമല്ലാത്തപ്പോള്‍ റിലയന്‍സ് നെറ്റ് വര്‍ക് കവറേജ് ഉണ്ടെങ്കില്‍ 156Kbps വേഗതയുള്ള നെറ്റ് കണക്ഷന്‍ ഉപയോഗിക്കാം. EVDO (Evolution Data Only), അല്ലെങ്കില്‍ EV-DO (Evolution, Data Optimized) എന്നത് വയര്‍ലെസ് ഡേറ്റാ ട്രാന്‍സ്ഫറിനുള്ള ഒരു 3G ടെലി കമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡാര്‍ഡാണ്.

കാണാന്‍ അഴകുള്ള ഈ നെറ്റ് ബുക്കിന് 1.25 കി.ഗ്രാം ഭാരവും ഒരിഞ്ച് കനവുമാണ് ഉള്ളത്. 19500 രൂപയാണ് വില.

Copyright ©2010 - 2010 Emozhi.com. All Rights Are Reserved.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls